Blog
ഇയ്യംകോട് അംഗൻവാടിയിൽ ശിശു ദിനം ആചരിച്ചു
നാദാപുരം: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബർ 14 നെ അനുസ്മരിച്ചു കൊണ്ട് നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഇയ്യംകോട് 161 നമ്പർ അങ്കണവാടിയിൽ ശിശു ദിനം ആചരിച്ചു .വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാനുമായ സി കെ നാസർ ഉത്ഘാടനം ചെയ്തു .കുട്ടികൾ ആടിയും പാട്ടു പാടിയും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചും ചാച്ചാജിയെ സ്മരിച്ചു .വർക്കർ ബീന അധ്യക്ഷത വഹിച്ചു .എം പ്രിയജ നന്ദി പറഞ്ഞു .പടം :നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഇയ്യംകോട് 161 നമ്പർ അങ്കണവാടിയിൽ ശിശു ദിനാഘോഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഉത്ഘാടനം ചെയ്യുന്നു