Blog

ഇയ്യംകോട് ആരോഗ്യ സെമിനാറും ജീവതാളം പരിപാടിയും നടന്നു

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ ‘ജീവതാളം’ നടത്തി.ഇയ്യങ്കോട് നാമത്ത് അസീസിന്റെ വീട്ട് മുറ്റത്ത് വെച്ച് നടത്തിയ സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .ജീവിത ശൈലി രോഗങ്ങൾ എങ്ങനെ തടഞ്ഞു നിർത്താം എന്ന വിഷയത്തിൽ നാദാപുരം താലൂക്ക് ആശുപത്രി ഡോക്ടർ അർജുന ക്ലസ്സെടുത്തു .വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളി , ആശാ വർക്കർ പി പി ഷൈമ എന്നിവർ സംസാരിച്ചു .പരിപാടിയോടനുബന്ധിച്ച് മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള യോഗ ക്ലാസ്സും നാദാപുരം ജയ്‌ഹിന്ദ്‌ ആശുപത്രി നൽകിയ സൗജന്യ കണ്ണ് പരിശോധന ക്യാമ്പും നടന്നു.

Related Articles

Back to top button