എടച്ചേരി പഞ്ചായത്തിൽ ടൗൺ ശുചീകരണവും, സൗന്ദര്യ വൽകരണവും ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടത്തി.
എടച്ചേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രർത്തനത്തിന്റെ ഭാഗമായി എടച്ചേരി പഞ്ചായത്തിലെ 314 അയൽക്കൂട്ടങ്ങളേയും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു. മൂന്ന് മാസം നീണ്ട നിരന്തര പ്രവർത്തനങ്ങൾ അയൽക്കൂട്ട തലത്തിൽ നടത്തിയ ശേഷം സിഡിഎസ്സ് നടത്തിയ പരിശോധനയിൽ 60 മാർക്കിൽ കൂടുതൽ മാർക്ക് നേടിയാണ് അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളായത്. അയൽക്കൂട്ടത്തിലെ വീടുകളിൽ ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുക, അജൈവ പാഴ് വസ്തുക്കൾ എല്ലാ മാസവും കൃത്യമായി ഹരിത കർമ്മസേനക്ക് യൂസർ ഫീ നല്കി കൈമാറുക. അയൽക്കൂട്ട പ്രദേശത്തിലെ പൊതുഇടങ്ങളിലെ മാലിന്യക്കൂനകൾ നീക്കം ചെയ്ത സൗന്ദര്യ വത്കരിക്കുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കവിത മുഖ്യ അതിഥിയായി. വൈസ് പ്രസിഡണ്ട് എം രാജൻ അദ്ധ്യക്ഷം വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ, ആരോഗ്യ സ്റ്റാന്റിംഗ് മ്മിറ്റി ചെയർ പേഴ്സൺ ഷീമ, മെമ്പർമാരായ ഷിബിൻ. ടി. കെ, ടീ. കെ. മോട്ടി,പഞ്ചായത്ത് സെക്രട്ടറി നിഷ, ഹെൽത്ത് ഇൻസ്പക്റ്റർ ജിജേഷ് ഹരിത കേരളം മിഷൻ ആർപി കെ.കുഞ്ഞിരാമൻ . വ്യാപാര വ്യവസായി സമിതി പ്രസിഡൻറ് പ്രകാശൻ എന്നിവർ സംസാരിച്ചു.അസിസ്റ്റ്ന്റ് സെക്രട്ടറി അനൂപ്സ്വാഗതവും, സി ഡി എസ്സ് ചെയർപേഴ്സൺ ബിന്ദു നന്ദിയും പറഞ്ഞു