എസ്എസ്എൽസി ഫലം വന്നു:മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി വിജയികളെ അനുമോദിച്ചു
നാദാപുരം: എസ്എസ്എൽസി പരീക്ഷയുടെ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി വിജയികളെ അനുമോദിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഇയ്യങ്കോട് രണ്ടാം വാർഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്.പി കെ മുഹമ്മദ് ഹനാൻ , ഹിസാന ഫാത്തിമ ,,പികെ റിസ ഫാത്തിമ ,മുഹമ്മദ് റാദിൻ മർജാന നിസ ലിയാന ഷെറിൻ , ഫാത്തിമ മിർഷ,മുഹമ്മദ് റിഷാൻ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത് .ചടങ്ങിൽ എം കെ അഷ്റഫ് ,ഷഹീർ മുറിച്ചാണ്ടി,അബു ഹാജി കാപ്പാരോട്ട്, ടി വി മുഹമ്മദ് , ഷഫീഖ് പറമ്പത്ത്, ഇ കെ സഫ്വാൻ ,,പി കെ മുഹമ്മദ് റിഫാൻ ,,കെ എം സി തൻവീർ ,,എം നബ്ഹാൻ, കെ പി സഹൂദ്,ജമാൽ കാരിയാടങ്കണ്ടി,പി കെ സഫ്വാൻ , എം ഹിശാം , കെ കെ ഹഖീം എന്നിവർ പങ്കെടുത്തു.
പടം :ഇയ്യംകോട് രണ്ടാം വാർഡിലെ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പി കെ മുഹമ്മദ് ഹനാൻ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അനുമോദിക്കുന്നു.