Blog
ഐ.കെ.എസ്.എസ് സ്റ്റേറ്റ് കലാമേള; മിന്നും താരങ്ങളായി ഫലാഹിയ്യയിലെ വിദ്യാർത്ഥികൾ
നാദാപുരം: ഐ.കെ.എസ്.എസ് സ്റ്റേറ്റ് കലാമേളയിൽ മുഴുവൻ ജില്ലകളെയും പിന്നിലാക്കി കോഴിക്കോട് ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ലയെ ചാമ്പ്യന്മാരാക്കുന്നതിൽ ജാമിഅ ഫലാഹിയ്യ അറബിയ്യ നാദാപുരം കോളേജിലെ വിദ്യാർത്ഥികൾ നിർണായക പങ്കുവഹിച്ചു. അറബിക് പ്രസംഗത്തിൽ മുഹമ്മദ് എൻ കെ ഒന്നാംസ്ഥാനം നേടി. മാപ്പിളപ്പാട്ട് മത്സരത്തിൽ കൈസ് നാദാപുരം രണ്ടാം സ്ഥാനം നേടി. ഇബ്റാത്ത് വായനയിൽ അബ്ദുല്ല കടമേരിയും, ക്വിസ് മത്സരത്തിൽ സവാദ് കുനിങ്ങാടും, ഖിറാഅത്ത് മത്സരത്തിൽ യഹ്യ്യ കടമേരിയും, മുഷാഅറ മത്സരത്തിൽ ഹനീഫ് പുളിയാവും മികച്ച വിജയം നേടി. വിജയികളായ വരെ ജാമിയ ഫലാഹിയ അറബിയ കോളേജ് അധികൃതർ ആശംസിച്ചു.