Blog
ഒഞ്ചിയത്തിന്റെ യുവ തുർക്കി;ജറീസ് ഇ.കെ. ഇനി എസ്.ടി.യു. ജില്ലാ സെക്രട്ടറി
ഒഞ്ചിയം: രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ എടക്കണ്ടി കുന്നുമ്മൽ ജറീസ് കുക്കിംഗ് ആൻഡ് കാറ്ററിങ് യൂണിയൻ എസ്.ടി.യു. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം എസ് എഫ് രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന് നാടിന്റെ പൊതു ഇടങ്ങളിൽ സജീവമായ ഈ യുവാവ് പാചക കലയിൽ അഗ്ര ഗണ്യനാണ്. ജറീസിനോടൊപ്പം തന്നെ കുടുംബാംഗങ്ങളിൽ പലരും നേരത്തെ തന്നെ പാചക മേഖലയിൽ കഴിവ് തെളിയിച്ചവരാണ്. ജറീസിന് ലഭിച്ച ഈ നേട്ടത്തിൽ അഭിമാനിക്കുകയാണ് എടക്കണ്ടിക്കുന്നിലെ കുടുംബാംഗങ്ങൾ.