Blog

കുട്ടികളുടെ മുങ്ങിമരണം; ജലാശയങ്ങളിൽ സുരക്ഷ ക്രമീകരണങ്ങൾ നടപ്പിൽ വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു

കുറ്റ്യാടി: കുട്ടികളുടെ മുങ്ങിമരണത്തെ തുടർന്ന് ,ജലാശയങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആഴ്ചയാണ് കുറ്റ്യാടി പുഴയിലെ കരിങ്ങാം കണ്ടി കടവിൽ അയൽവാസികളായ മുഹമ്മദ് സിനാൻ (15), മുഹമ്മദ് റിസ്വാൻ (14) എന്നിവർ മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ റിസ്വാൻ മുങ്ങിത്താഴ്ന്നപ്പോൾ സിനാൻ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രണ്ടുപേരും കയത്തിൽ മുങ്ങിയത്. കുറ്റ്യാടി ഗവൺമെൻറ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾ ആണ് ഇരുവരും. പത്തുവർഷങ്ങൾക്കു മുമ്പ് ഇതേ കടവിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചിരുന്നു. ആവർത്തിക്കപ്പെടുന്ന ഇത്തരം ദുരന്തങ്ങൾ നാടിന് താങ്ങാവുന്നതിലും അപ്പുറമാണ്. അതുകൊണ്ട് കുളങ്ങൾ, പുഴകൾ, മറ്റു ജലാശയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Related Articles

Back to top button