Blog

കൽപ്പറ്റ ഫലാഹിൽ; ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

കൽപ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിക്ക് കൽപ്പറ്റ ദാറുൽ ഫലാഹിൽ സ്വീകരണം നൽകി.ഡോ. ബശീറുൽ ഹഖ് അൽ ഖുറൈഷി വെല്ലൂർ,സയ്യിദ്‌ ത്വാഹിർ ഖാദിരി അൽജീലാനി,സയ്യിദ് ബാക്കിർ ഖാദിരി അൽജീലാനി,സയ്യിദ് അശ്‌ഫാഖ് അൻവർ ചെന്നൈ, സയ്യിദ് മശ്‌ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് എന്നിവർ ചേർന്ന് മജ്ലിസുൽ ഖാദിരിയ്യയുടെ ആദരവ് ഫലകം ജുനൈദ് കൈപ്പാണിക്ക് കൈമാറി.കെ.കെ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. ഫലാഹ് പ്രിൻസിപ്പൽ കെ.സി അബൂബക്കർ ഹസ്‌റത്ത്, ഉമർ സഖാഫി ചെതലയം,ഹംസ അഹ്‌സനി,ബശീർ സഅദി നെടുങ്കരണ, സലാം മുസ്‌ലിയാർ താഞ്ഞിലോട്,മുഹമ്മദലി സഖാഫി പുറ്റാട്, റസാഖ് മുസ്‌ലിയാർ,ബാസിത് മുഈനി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button