Blog
ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവം;ഘോഷയാത്ര നടത്തി
നാദാപുരം: കല്ലാച്ചിമ്മൽ മാപ്പിള എൽ പി സ്കൂളിൽ നടന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേളയിൽ ഇരട്ട കിരീടം നേടിയ കല്ലാച്ചിമ്മൽ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിജയാഘോഷയാത്ര നടത്തി .അറബിക് സാഹിത്യോത്സവം , ജനറൽ വിഭാഗത്തിയതിൽ ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ് നേടിയാണ് കല്ലാ ച്ചിമ്മൽ മാപ്പിള എൽ പി സ്കൂൾ വിജയിച്ചത് .കല്ലാച്ചി ടൗണിൽ കൂടി നടത്തിയ ഘോഷയത്രക്ക് പ്രധാനാധ്യാപിക സി പി സുചിത്ര, പി.ടി.എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ,അധ്യാപകരായ സി.എച്ച്,ഷാഹിന, കെ.പി സുജിന ,ജി കെ അർജുൻ, എ കെ മുഹമ്മദലി വി പി സിനാൻ ,അദ്വൈത് കുമാർ , കെ ടി അമീറ ഹാജറ,റംഷീന,ഫിദ തുടങ്ങിയവർ നേതൃത്വം നൽകി .പടം :കല്ലാച്ചിമ്മൽ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ കല്ലാച്ചിയിൽ നടത്തിയ വിജയാഘോഷയാത്ര .