Blog

ജന്മനാട്ടിൽ ഓറുടെ സ്മരണ ധന്യമായി;25ാം ആണ്ടനുസ്മരണത്തിന് വമ്പിച്ച സമാപനം

കടമേരി : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ആയിരുന്ന ശംസുല്‍ ഉലമ കീഴന ഓറുടെ സ്വദേശമായ കടമേരിയിൽ നടന്ന ആണ്ട്അനുസ്മര പരിപാടിയുടെ സമാപന സമ്മേളനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കല്‍ ഉദ്ഘാടനം ചെയ്തു.കെ.സൂപ്പി മുസലിയാർ അധ്യക്ഷത വഹിച്ചു. അഹ്മദ് ബാഖവി അരൂർ,ടി.എച്ച്.മസ്ഊദ് ഫലാഹി പാറക്കടവ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് കോയ തങ്ങൾ ജാതിയേരി,സയ്യിദ് ഇബിച്ചി തങ്ങൾ, തണ്ടാംകണ്ടി അമ്മദ് മുസ്ലിയാർ, ഖാസിംഫലാഹി, എ.പി. അബ്ദുള്ള മുസ്ലിയാർ, ആർ. ജാഫർ മാസ്റ്റർ, ആശിഖ് ഫലാഹി,സുബൈർ പെരുമുണ്ടശ്ശേരി, അബ്ദുല്ല ഫലാഹി, റഹീം.വി.വി, ജാബിർ.എം.കെ, റാഷിദ് വഹബി, ബശീർ.ടി.കെ, ഒ.റശീദ് മാസ്റ്റർ, അഹമ്മദ് കടമേരി എന്നിവർ സംബന്ധിച്ചു. ശംസുൽ ഉലമാ കീഴന ഓർ എന്ന പേരിൽ ജീവചരിത്ര ഗ്രന്ഥം രചിച്ച അബ്ദു റഹീം ഫൈസി മട്ടന്നൂരിന് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കല്‍ സമ്മാനിച്ചുഫോട്ടോ : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ആയിരുന്ന ശംസുല്‍ ഉലമ കീഴന ഓറുടെ സ്വദേശമായ കടമേരിയിൽ നടന്ന ആണ്ട് അനുസ്മര പരിപാടിയുടെ സമാപന സമ്മേളനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button