Blog

ജി.എം.യു.പി. സ്കൂൾ സിറോ കാർബൺ പദ്ധതിക്ക് തുടക്കമായി

തിരുവള്ളൂർ : ഗവണ്മെന്റ് മാപ്പിള യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി സീറോ കാർബൺ പദ്ധതിക്ക് തുടക്കമായി.തിരുവള്ളൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി സ്കൂൾ ലീഡർ മണികണ്ഠന് സൈക്കിൾ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.വർധിച്ചുവരുന്ന ഇന്ധന വാഹന ഉപയോഗം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സീറോ കാർബൺ നടപ്പിലാക്കി വരുന്നത്പ്രവാസിയായ ഒര ഭ്യുദയകാംക്ഷിയാണ് ഒന്നാം ഘട്ടത്തിൽ പദ്ധതിക്കാവശ്യമായ 20 സൈക്കിളുകളും സ്പോൺസർ ചെയ്തത്. കേരള സർക്കാർ തീരദേശ ഹൈവേയിൽ സൈക്കിൾ സവാരിക്കായി പ്രത്യേക പാത ഒരുക്കിപുതിയ വാഹന സംസ്കാരം രൂപപ്പെടുത്തുന്ന സാഹചര്യത്തിൽതിരുവള്ളൂർ ഗവൺമെൻറ് മാപ്പിള യുപി സ്കൂളും സീറോ കാർബൺ പദ്ധതിയിലൂടെ ഈ സാമൂഹിക മാറ്റത്തിന്റെ ഭാഗമാവുകയാണ്. പാരിസ്ഥിതിക അവബോധം നൽകുന്നതോടൊപ്പം വിദ്യാർത്ഥികളിൽ കായിക ക്ഷമത ഉറപ്പുവരുത്തുന്നതിനും ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് വിദ്യാലയം പ്രതീക്ഷിക്കുന്നു പരിപാടിയിൽ സ്കൂൾ ഹെഡ്മ‌ിസ്ട്രസ്സ് ദിവ്യ.വി, സീനിയർ അസിസ്റ്റന്റ് ബിന്ദു. എം, സ്റ്റാഫ് സെക്രട്ടറി പവിത്രൺ.വി.വി സുജല വിനോദ്കുമാർ, ഫാസിൽ എന്നീ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button