Blog

ടി.വി.ബാലൻ മാസ്റ്ററുടെ വിയോഗം തീരാ നഷ്ടം; മുട്ടുങ്ങൽ സൗത്ത് യു.പി സ്റ്റാഫ് കൂട്ടായ്മ

ചോറോട്: ദീർഘകാലം മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിലെ മലയാളം അധ്യാപകനും ചോറോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ടി.വി ബാലൻ മാസ്റ്ററുടെ നിര്യാണത്തിൽ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫ് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. വിദ്യാരംഗം സാഹിത്യ വേദി കൺവീനർ, കവി, സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം എന്നിങ്ങനെ ബാലൻ മാസ്റ്ററുടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിന്റെ യശസ്സ് ഉയർത്തും വിധമായിരുന്നെന്ന് യോഗം വിലയിരുത്തി. നൂറ്റി അറുപത് വർഷം പഴക്കമുള്ള സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോയവരിൽ ഏറ്റവും ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമകളിൽ ഒരാളായിരുന്നു ബാലൻ മാസ്റ്റർ. മാസ്റ്ററുടെ വിയോഗം നികത്താൻ കഴിയാത്തതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എച്ച്. എം കെ ജീജ, സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ നമ്പൂതിരി, സുബുലുസ്സലാം, പങ്കജം,അബുലയിസ് ശ്രീരാഗ് പി,കെ മഹേഷ്, രമിത, ബിന്ദു, സൗമ്യ, ജിസ്ന, രേഷ്മ, അശ്വിൻ, ശ്രീരാഗ്.ആർ, സൗമ്യ പ്രസാദ്, സോഫിയ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Related Articles

Back to top button