Blog

നവം: 1 കേരളപ്പിറവി ദിനം;കുന്നുമ്മൽ ബ്ലോക്ക് തല അംഗൻവാടി പ്രവേശനോത്സവവും ഹരിത അംഗൻവാടി പ്രഖ്യാപനവും ശ്രദ്ധേയമായി

കുന്നുമ്മൽ: നവംബർ 1 കേരളപ്പിറവി ദിനമായ ഇന്ന് വ്യത്യസ്ത പരിപാടികൾ അരങ്ങേറി. കുന്നുമ്മൽ ബ്ലോക്ക് തലത്തിലെ അംഗൻവാടി പ്രവേശനോത്സവം ഹരിത അംഗൻവാടി പ്രഖ്യാപനവും ശ്രദ്ധേയമായി. നരിപ്പറ്റ പഞ്ചായത്തിലെ ജ്വാല അംഗൻവാടിയിൽ വെച്ചാണ് നടന്നത്.കുന്നുമ്മൽ ബ്ലോക്കിലെ 175 അംഗൻവാടികളും ഹരിത അംഗൻവാടികളായി പ്രഖ്യാപിച്ചു.കുട്ടികളിൽ ഹരിത പ്രോട്ടോക്കോൾ ശീലം വളർത്തിയെടുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി പറഞ്ഞു.ചടങ്ങിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി അദ്ധ്യക്ഷം വഹിച്ചു ,സ്വാഗതം അജിത വി.ടിആശംസ.മുഹമ്മദ് കക്കട്ടിൽ ,ബീന വി.കെഎൻ .കെ. ലീലവി.നാണുഷീജ ടി.കെഷാജു ടോംപ്ലാക്കൻ .ഷരീഫ lCDS സൂപ്പർവൈസർസന്തോഷ് ഹെൽത്ത് ഇൻസ്പെക്ടർആശാ വർക്കർമാർഹരിതസേന അംഗങ്ങൾ അംഗൻവാടി ഹെൽപർ, ടീച്ചർമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button