Blog

നാളെ വമ്പിച്ച പരിപാടി എസ്.വൈ.എഫിന്റെ നേതൃത്വത്തിൽ;നാരിയത്ത് സ്വലാത്ത് സദസ്സും,ശംസുൽ ഉലമ കീഴന ഓര്‍ ആണ്ടനുസ്മരവും

തണ്ണീർ പന്തൽ: ശംസുല്‍ ഉലമ കീഴന ഓര്‍ 25ാം ആണ്ടനുസ്മരണം വിവിധ പരിപാടികളോടെ കേരളത്തിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എളയടം ശാഖ സുന്നി യുവജന ഫെഡറേഷൻ സംഘടിപ്പിക്കുന്ന നാരിയത്ത് സ്വലാത്ത് സദസ്സും ശംസുൽ ഉലമ കീഴന ഓര്‍ ആണ്ടനുസ്മരവും 2025 ജനുവരി ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് എളയടം താജുൽ മദ്രസ പരിസരത്ത് വെച്ച് നടക്കുകയാണ്. പരിപാടിയിൽ എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ അൽഹാജ് കൊടക്കല്‍ കുഞ്ഞി തങ്ങൾ , കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പർ സഈദ് മുസ്ലിയാർ കീഴന , കമ്മു വഹബി വണ്ടൂര്‍ , അബ്ദുസലാം ഹാജി എം സി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് എസ് വൈ എഫ് ജനറല്‍ സെക്രട്ടറി അസ്‌ലം തെറ്റത്ത് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button