പൂവത്താം കണ്ടി കുഞ്ഞാലി;എത്ര അന്വേഷിച്ചിട്ടും ആളെ കിട്ടിയില്ല
നാദാപുരം: നാദാപുരം ചേറ്റുവട്ടി സ്വദേശി പൂവത്താം കണ്ടി കുഞ്ഞാലിയുടെ തിരോധനത്തിന് 20 ആണ്ടുകൾ കഴിയുന്നു. യുഎഇയിൽ വെച്ചായിരുന്നു അദ്ദേഹത്തെ കാണാതാവുന്നത്. യുഎഇ യിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന കുഞ്ഞാലി സാധാരണ പ്രവാസികളെ പോലെ ലീവിന് നാട്ടിൽ വരികയും തിരിച്ചു പോവുകയും ചെയ്യുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. യുഎഇയിലെ സ്വതന്ത്ര ജോലിയിൽ ഏർപ്പെട്ട ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു കുഞ്ഞാലി. അദ്ദേഹം ഒരു സ്വതന്ത്ര വിസക്കാരനുമായിരുന്നു. ഷാർജ- ദുബായ് എന്നീ സ്ഥലങ്ങൾ ബന്ധിപ്പിച്ചുകൊണ്ടുള്ള ടാക്സിയിലും അദ്ദേഹം ജോലി ചെയ്തു വന്നിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം അദ്ദേഹത്തെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ സുഹൃത്തുക്കൾ സന്നദ്ധ പ്രവർത്തകർ എല്ലാവരും ചേർന്ന് അന്വേഷിച്ചിട്ടും ഒരു ഗതിയും പിടിയുമില്ല. അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നുള്ളത് ഇന്നും ഒരു ദുരൂഹമാണ്. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരും നാട്ടുകാരും