അഴിയൂർ:സേട്ടു സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് (എസ് എസ് സി ടി) അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. സേട്ട് സാഹിബിന്റെ പേരിൽ നടന്നുവരുന്ന ഈ സത്പ്രവർത്തി വർഷങ്ങളായി അനുസൂധ്യം നടന്നുവരികയാണ്. പാവപ്പെട്ട കുടുംബങ്ങൾക്കുള്ള പെരുന്നാൾ ഭക്ഷണത്തിനുള്ള കിറ്റ് വിതരണവും,
ഐ.എൻ.എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ദീർഘകാല പ്രസിഡണ്ടായിരുന്ന ആർ പി അഹമ്മദ് ഹാജിയുടെ വിയോഗത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനയും നടന്നു.സേട്ടു സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ നടന്ന പെരുന്നാൾ കിറ്റ് വിതരണത്തിന് ഐ.എം.സി.സി(യു എ ഇ) കോഴിക്കോട് ജില്ലാ കമ്മറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് വള്ളിക്കാട് ട്രസ്റ്റ് ചെയർമാൻ ഇബ്രാഹിം വി.പിക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു.മുബാസ് കല്ലേരി,മുസ്തഫ പള്ളിയത്ത്,സമദ് ടി തുടങ്ങിയവർ നേതൃത്വം വഹിച്ചു.
റിപ്പോർട്ട്: ഷമീം എടച്ചേരി