Blog
മഴക്കാലപൂർവ്വ ശുചീകരണം;ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങൾ ശുചീകരണവും ഡ്രൈ ഡേ ആചരണവും
ആയഞ്ചേരി: മഴക്കാലപൂർവ്വ ശുചികരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളും മറ്റുമായി ഞായറാഴ്ച വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരണം.14 ന് പൊതു ഇടങ്ങളിൽ ജനകീയശുചീകരണം, 15 ന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം, ക്ലോറിനേഷൻ എന്നിവ സമയബന്ധിതമായ് നടത്താൻ വാർഡ് ശുചിത്വ സമിതി തീരുമാനിച്ചു.കടമേരി എൽ.പി അംഗൻവാടിയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. ജെ എച്ച് ഐ ഇന്ദിര, പ്രധാന അധ്യാപിക ആശ കെ, അംഗൻവാടി വർക്കർ സനില എൻ കെ , ആശാ വർക്കർ ചന്ദ്രി, കുടുബശ്രീ ഭാരവാഹികളായ സീന ഇ.കെ, ബിജില എന്നിവർ സംസാരിച്ചു.