മൊബൈൽ ഫോൺ നൽകാത്തതിലുള്ള വിഷമമാണോ? സംശയങ്ങൾ നിരവധി
നാദാപുരം: തൂണേരി പട്ടാണി യിൽ താമസിക്കുന്ന ഫിദാ ഫാത്തിമ (22) സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ഉയരുന്ന ചോദ്യങ്ങൾ നിരവധി. ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്വന്തം മാതാവും, രണ്ടാനച്ഛനും ചേർന്ന് മലോൽ മുക്കിലുള്ള ഭർതൃ വീട്ടിൽ നിന്നും ചില പ്രശ്നങ്ങൾ കാരണം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ സമയത്ത് ഫിദയുടെ മൊബൈൽ ഫോൺ നൽകിയിരുന്നില്ല. മൊബൈൽ ഫോൺ നൽകാത്തതിന് ഫിദയ്ക്ക് കടുത്ത വിഷമമുണ്ടായിരുന്നു. കൊണ്ടുവരുന്നതിനിടയിൽ ഫിദയെ ശ്രദ്ധിക്കണമെന്ന് ഭർതൃ വീട്ടുകാരിൽ ചിലർ ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. രണ്ടു മണിയോടെ തൂണേരിയിലെ വീട്ടിലെത്തുന്നു. മാതാവിന് ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ അവർ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നു. ഈ സമയം ഫിദ വീട്ടിൽ തനിച്ചാകുന്നു. ഫിദ ആത്മഹത്യ ചെയ്യുന്നതായി പറയപ്പെടുന്ന സമയം വൈകിട്ട് 4 മണിയാണ്. 2 മണിയുടെയും 4മണിയുടെയും ഇടയിൽ ഫിദ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരിക്കാം. മറ്റുള്ളവരോട് ബന്ധപ്പെടുവാനുള്ള ഏകമാർഗ്ഗമായ മൊബൈൽ ഫോണും തന്റെ കയ്യിലില്ല. വീട്ടിലാണെങ്കിൽ വിഷമം പറയാനോ, ആശ്വസിപ്പിക്കാനോ മറ്റൊരാളില്ല, സമൂഹത്തിൽ ഇനി എങ്ങനെ ജീവിക്കും. ഇത്തരത്തിൽ പല ചിന്തകളും വേട്ടയാടിയിരിക്കാം. ഒരുപക്ഷേ ഉമ്മ ആ സമയത്ത് പുറത്ത് പോയില്ലാ എങ്കിൽ, മൊബൈൽ ഫോൺ തിരികെ ലഭിച്ചിരുന്നുവെങ്കിൽ? ഫിദ ഇന്നും ജീവിച്ചേനെ……!