Blog
റേഷൻ കട സ്തംഭനം; സർക്കാറിന്റെ അനാസ്ഥയ്ക്കെതിരെ എസ്ഡിപിഐ പ്രതിഷേധം താക്കീതായി
കണ്ണൂക്കര: റേഷൻ കടയിൽ സാധനം ഇല്ലാതായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരം കാണാത്ത ഇടതുസർക്കാറിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂക്കരയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് നവാസ് ഒഞ്ചിയം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഫായിസ് നാദാപുരം റോഡ്,, ഉനൈസ് ഒഞ്ചിയം എന്നിവർ സംസാരിച്ചു. റഹീസ് പി കെ, അൻവർ മടപ്പള്ളി, റംഷാദ് എ കെ, സമീർ നാദാപുരം റോഡ്, ഷബീർ ടി കെ, റഹ്മാൻ മാടാക്കര, റാഫി നാദാപുരം റോഡ് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.