വഖഫ് മദ്രസ്സ സംരക്ഷണ സമിതി രൂപികരിച്ചു
വില്ല്യാപ്പള്ളി: കേന്ദ്ര സർക്കാരിന്റെ വഖഫ് മദ്രസ്സ സംവിധാനം തകർക്കുന്ന ഹിഡൻ അജണ്ടക്കെതിരെ SDPI കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ വഖഫ് മദ്രസ്സ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.വില്ല്യാപ്പള്ളി മുസ്ലിംജമാഅത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സംരക്ഷണ സംഗമത്തിൽ വിവിധ മഹല്ല് ഭാരവാഹികളും,മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.കേന്ദ്ര നിയമമന്ത്രി കിരൺ റിജു ആഗ: 8 ന് പാർലമെന്റിൽ അവതരിപ്പിച്ച് ശീതകാലസമ്മേളത്തിൽ പാസ്സാക്കിയെടുക്കുന്ന കേന്ദ്ര വഖഫ് മദ്രസ്സ ദേതഗതി ബിൽ തികച്ചും ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷ വഞ്ചനാപരവുമാണ്.ഇതിനെതിരെ ജനാധിപത്യ മതേതര ചേരികളിൽ നിന്നും കൃത്യമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും SDPI സംസ്ഥാനട്രഷറർ എൻ.കെ റഷീദ് ഉമരി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വ്യക്തമാക്കി.SDPI കുറ്റ്യാടി മണ്ഡലം സെക്രട്ടറി അബുലയിസ് മാസ്റ്റർ കാക്കുനി സ്വാഗതം ആശംസിച്ച സംഗമത്തിന് മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു.വിവിധ സംഘടനകളെയും മഹല്ലിനേയും പ്രതിനിധീകരിച്ച് കെ.കെ മുഹമ്മദ് മാസ്റ്റർ [ നേഷണൽ ലീഗ് ] മംഗലാട്ട് കണ്ടി സൂപ്പി ഉസ്താദ്,സൂപ്പി മാസ്റ്റർ, റഷീദ് മാസ്റ്റർ, നദീർ മാസ്റ്റർ, കുഞ്ഞബുല്ല മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കുറ്റ്യാടി മണ്ഡലം വഖഫ് സംരക്ഷണ സമിതി ചെയർമാനായി ആർഎം റഹീം മാസ്റ്ററെ തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി റിയാസ് മൗലവി നിട്ടൂർ, കെ എം സലീം വില്ല്യാപ്പള്ളി, റാഹത്ത് കുഞ്ഞബ്ദുല്ല ഹാജി എന്നിവരേയും കൺവീനറായി ബി നൗഷാദിനെയും ജോ: കൺവീനർമാരായി എം.പി അബ്ദുൽ ലത്തീഫ്, ഹമീദ് കെ.എം എന്നിവരെയും, ട്രഷറർ ആയി നൗഫൽ ഇ.കെ ശാന്തിനഗറിനേയും തീരുമാനിച്ചു. റഫീക്ക് ബി.കെ, സമീർ മയ്യന്നൂർ,അസീസ് ഹാജി, ഹമീദ് കെ, കബീർ കയ്യാല, നിസാർ തങ്ങൾ, സാദിക്ക് ബേങ്ക് റോഡ് എന്നിവരെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. മണ്ഡലത്തിൽ വഖഫ് സംരക്ഷണ സമ്മേളനവും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്താൻ സംരക്ഷണ സമിതി തീരുമാനിച്ചു.