Blog
വിജയികൾക്ക് ആദരം; എൽ എസ് എസ് വിജയികളെ വാർഡ് മെമ്പർ അനുമോദിച്ചു
നാദാപുരം: എൽഎസ്എസ് വിജയികളായവരെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനുമോദിച്ചു. 2024 എൽഎസ്എസ് വിജയികളായ നാദാപുരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ മിടുക്കരായ വിദ്യാർഥികളെയാണ് വാർഡ് മെമ്പർ വി.എ.സി. മസ്ബൂബ ഇബ്രാഹിമിന്റെനേതൃത്വത്തിൽ അനുമോദിച്ചത്. ആഫിയത്തു സഫ, ആദീൻ നിഷാദ്, റസാൻ ആമിന എന്നീ മൂന്ന് വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. സി.വി ഇബ്രാഹിം, ഇല്ലത്ത് ഹമീദ്, മുണ്ട്യോട്ട് അബൂബക്കർ, തുണ്ടിയിൽ ഫവാസ്, രക്ഷിതാവ് ആരിഫ് പുത്തലത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.