വ്യാപാരി സ്നേഹം; സമൂഹ നോമ്പുതുറയിലൂടെ അഴിയൂരിന് ബോധ്യമായി
വ്യാപാരി സ്നേഹം; സമൂഹ നോമ്പുതുറയിലൂടെ അഴിയൂരിന് ബോധ്യമായി
അഴിയൂർ: സ്നേഹവും സന്തോഷവും പങ്കിട്ട് അഴിയൂരിൽ വ്യാപാരികളുടെ സമൂഹ നോമ്പ് തുറ.റമളാനിൻ്റെ അവസാന നാളുകളിൽ സ്നേഹവും സന്തോഷവും പങ്കിട്ട് അഴിയൂരിൽ വ്യാപാരികൾ നടത്തിയ സമൂഹ നോമ്പുതുറയും സ്നേഹസംഗമവും ശ്രദ്ധേയമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വ്യാപാരികളുടെ സ്നേഹം തുളുമ്പുന്നതായിരുന്നു നോമ്പുതുറ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിശ ഉമ്മർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം ടി അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, കെ ടി ദാമോദരൻ, സി.ടി.സി ബാബു, കെ വി മോഹൻദാസ്, രാജേന്ദ്രൻ അനുപമ, രാജൻ കെ.വി, വി പി ജയൻ, അനിൽ മാസ്റ്റർ, മുഹമ്മദ് സയ്യിദ് ഫഹദ് സംബന്ധിച്ചു. സെക്രട്ടറി സാലിം പുനത്തിൽ സ്വാഗതവും രജീഷ് കെ സി നന്ദിയും പറഞ്ഞു. നൗഷർ സാസ്, മഹമൂദ് ഫനാർ, ബിറ്റു, പ്രജീഷ്, പവിത്രൻ, റജ്മൽ നേതൃത്വം നൽകി.
റിപ്പോർട്ട്: ഷമീം എടച്ചേരി