വർഗ്ഗീയ ധ്രുവീകരണം;താക്കീതായി എസ്ഡിപിഐ റാലിയും പൊതുസമ്മേളനവും.
വടകര: വർഗ്ഗീയ ധൃവീകരണത്തിനെതിരെ മാനവ സൗഹൃദ സന്ദേശമുയർത്തി വടകര നഗരത്തെ പ്രകമ്പനം കൊള്ളിച്ച് എസ് ഡി പി ഐ റാലിയും പൊതു സമ്മേളനവും നടന്നു.വടകര പാർലമെന്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും വോട്ടെടുപ്പിന് ശേഷവും എൽ ഡി എഫും, യൂ ഡി എഫും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ, വർഗീയ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. SDPI കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി ,ജില്ല ജനറൽ സെക്രട്ടറി നാസർ എ പി, ജില്ലാ സെക്രട്ടറി കെ പി ഗോപി,വടകര മണ്ഡലം പ്രസിഡണ്ട് ശംസീർ ചോമ്പാല, ശറഫുദ്ധീൻ വടകര തുടങ്ങിയവർ റാലിക്ക് നേതൃത്വം നല്കി. യുഡിഎഫും എൽഡിഎഫും നടത്തുന്ന ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള വർഗ്ഗീയ പ്രചാരണങ്ങളിലൂടെ വടകരയുടെ പൊതു മണ്ഡലത്തെ സംഘർഷഭരിതമാക്കാൻ അനുവദിക്കുകയില്ലന്നും അതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കാനും, ഉദ്ദേശപൂർവ്വം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യ ദ്രോഹികളെ തുറന്ന് കാട്ടാനും,രാജ്യതാല്പര്യം ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ബഹുജനങ്ങളെ അണിനിരത്തുമെന്നും പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരൻ പള്ളിക്കൽ പ്രസ്താവിച്ചു. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ,ജില്ലാ കമ്മിറ്റി അംഗം കെ കെ നാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു . ജില്ലാ സെക്രട്ടറി കെ പി ഗോപി സ്വാഗതം പറഞ്ഞ സമ്മേളണത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ നടുവണ്ണൂർ, ഷംസീർ ചോമ്പാല, ഷറഫുദ്ധീൻ വടകര, WIMജില്ല പ്രസിഡന്റ് റംഷീന ജലീൽ,സാദിഖ് കെ പി,ജെ പി അബൂബക്കർ മാസ്റ്റർ,ഹമീദ് എടവരാട് ,സകരിയ കൊയിലാണ്ടി, നവാസ് എം വി എന്നിവർ പങ്കെടുത്തു.