സുമയ്യ സി.കെ ക്കുള്ള അനുമോദനം;കഠിനാധ്വാനത്തിനുള്ള അംഗീകാരം
ഒഞ്ചിയം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ ഒഞ്ചിയത്തിന്റെ അഭിമാന പുത്രി സുമയ്യ സി.കെ യെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള അനുമോദനം അനുസ്യൂധം തുടർന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ ഒഞ്ചിയം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിൽ ആദരിച്ചു. എസ്.ഡി.പി.ഐ.ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് നവാസ്.സി.കെ. മൊമെന്റോ നൽകി ആദരിച്ചു. സുമയ്യ സി.കെ യുടെ വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധം നാളെയുടെ ഒഞ്ചിയത്തെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം മാതൃകാപരമാണ്. വിദ്യാഭ്യാസമാണ് സർവ്വത്തേക്കാളും മഹത്തരം. അംഗീകാരം കരസ്ഥമാക്കിയവരെ അനുമോദിക്കുക എന്നുള്ളത് നാടിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വമാണ് ഒഞ്ചിയം എസ്.ഡി.പി.ഐ നിർവ്വഹിച്ചത്. അധ്യാപകൻ കൂടിയായ നവാസ് ഒഞ്ചിയം പറഞ്ഞു. ഒഞ്ചിയം ബ്രാഞ്ച് എസ്.ഡി.പി.ഐ പ്രസിഡന്റ് റാഷിദ് സി കെ, ഉനൈസ്, അൻഫീർ എന്നിവർ സംബന്ധിച്ചു.