Blog
സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ, ബാല ഇന്ത്യയുടെ റൈഞ്ച് തല ഉദ്ഘാടനം നുസ്രത്തുൽ ഇസ്ലാം മദ്രസ ഒഞ്ചിയത്ത് നടന്നു
ഒഞ്ചിയം: “സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ” എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി ബാലവേദി ( SKSBV) ഓർക്കാട്ടേരി റൈഞ്ച് തല ഉദ്ഘാടനം ഒഞ്ചിയം മദ്രസയിൽ വെച്ച് നടന്നു. റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ 7.30 ന് ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ ജനറൽ സെക്രട്ടറി പി.പി.കെ അബ്ദുല്ല പതാക ഉയർത്തി. ഓർക്കാട്ടേരി റേഞ്ച് സെക്രട്ടറി, മദ്രസ സദർ മുഅല്ലിം, ഉസ്താദുമാർ, രക്ഷിതാക്കൾ, ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. എസ്.കെ.എസ്.ബി.വി “ബാല ഇന്ത്യ” റിപ്പബ്ലിക് ദിന പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ അരങ്ങേറി.