Blog
സ്കൂൾ ഉച്ചഭക്ഷണത്തിന്, പച്ചക്കറി കൃഷിയുമായ് വിദ്യാർത്ഥികൾ
ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി. സ്കൂളിൽ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്വന്തമായ് കൃഷി ചെയ്തുണ്ടാക്കാൻ വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും കൂട്ടായ്മ പദ്ധതി തയ്യാറാക്കി. ഹരിത വിദ്യാലയ പദവി സുസ്ഥിരമായ് നിലനിർത്തുന്നതിന് തയ്യാറാക്കിയ പരിപാടികളിൽ ഉൾപ്പെട്ടതാണ് പച്ചക്കറി തോട്ടം.സ്കൂൾ കോമ്പൗണ്ടിലാണ് നിലം ഒരുക്കിയത്. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നടീൽ ഉൽഘാടനം നടത്തി. പ്രധാന അധ്യാപിക കെ ആശ ടീച്ചർ അധ്യക്ഷം വഹിച്ചു. കൃഷി അസിസ്റ്റൻഡ് മാരായ രാഗിൻ ഷാജി, അശ്വതി എം.ടി, ആർ രാജീവൻ, ബാലൻ എം.കെ, സുരേന്ദ്രൻ വി.കെ, രാജിഷ കെ.വി, ശ്രിനാഥ് എം, ശ്രുതി കെ, സ്കൂൾ ലീഡർ ഉജ്വൽ നാഥ് എന്നിവർ സംസാരിച്ചു.