Blog

സ്പീഡ് ചെസ്സിൽ ഇന്റർ നാഷണൽ റേറ്റിംഗ് കരസ്ഥമാക്കി എസ് എസ് ആരോൺ

കൊയിലാണ്ടി: സ്പീഡ് ചെസ്സിൽ ഫിഡേ അന്താരാഷ്ട്ര റേറ്റിംഗ് നേടി കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി എസ് എസ് ആരോൺ മികവിന്റെ താരാമായി മാറി.കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട്ടിലെ നഗർകോവിലിൽ നടന്ന എം. സി. എ. ഇന്റർനാഷണൽ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ 3 ഇന്റർനാഷണൽ താരങ്ങളെ അടിയറവു പറയിപ്പിച്ചാണ് ആറോൺ അതിവേഗ ചെസ്സിൽ മത്സരിക്കുവാൻ യോഗ്യത നേടിയത് .നവംബർ 1 നു ലോക ചെസ്സ് സംഘടനയായ ഫിഡേ പുറത്തിറങ്ങിയ ലിസ്റ്റിൽ ആരോൺ ഇടം നേടിയതോടെ കലണ്ടർ വർഷത്തിൽ ചെസ്സിലെ സ്റ്റാൻഡേർഡ്, റാപ്പിഡ്, ബ്ലിട്സ് എന്നീ 3 കാറ്റഗറികളിലും അന്താരാഷ്ട്ര റേറ്റിംഗ് നേടിയ താരമായി ആരോൺ മാറിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന മത്സരത്തിൽ നിന്ന് സ്റ്റാൻഡേർഡ് റേറ്റിംഗും, ഒക്ടോബറിൽ കോഴിക്കോട് നടന്ന ദേവാ ഇന്റർനാഷണൽ ഫിഡേ റേറ്റഡ് ടൂർണമെന്റിൽ റാപ്പിഡ് റേറ്റിംഗ് ആരോൺ നേടിയിരുന്നു. കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് സ്കൂളിലാണ് പരിശീലനം നടത്തുന്നത്.

Related Articles

Back to top button