Blog
ഹോമിയോപ്പതി രംഗത്ത്;പുതിയ അധ്യായം രചിച്ച് എടച്ചേരി
എടച്ചേരി: ഗവൺമെൻറ് മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻറർ ആയുഷ്മാൻ ആരോഗ്യ മന്ദിർ എടച്ചേരിയിൽ എൻ എ ബി എച്ച് ഫേസ് ടു നാഷണൽ ലെവൽ അസസ് മെൻറ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എൻ പത്മിനി ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീമാൻ എം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ഫാക്കൽറ്റി പി പി രാജൻ മുഖ്യപ്രഭാഷണം നടത്തി. എൻ എ ബി എച്ച് നോഡൽ ഓഫീസർ ഡോക്ടർ സിബി രവീന്ദ്രൻ ,എൻ എ ബി എച്ച് എച്ച് ഫെസിലിറ്റേറ്റർ മാരായ ഡോക്ടർ നിഖിൽ ഡോക്ടർ ജിതേഷ് രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ചു വത്സൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമവള്ളിൽ തുടങ്ങിയവർ സംസാരിച്ചു.