Blog
അംഗൻവാടി കുട്ടികൾ ചാച്ചാജിയെ അനുസ്മരിച്ചു
ആയഞ്ചേരി: നവമ്പർ 14 ശിശുദിനാഘോഷത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി അംഗൻവാടി കുട്ടികൾ പണ്ഡിറ്റ് ജവഹർലാൽ നെഹറുവിൻ്റെ ഓർമ്മ പുതുക്കി. റോസാപ്പൂ ഷർട്ടിൻ്റെ ബട്ടനിൽ ധരിച്ച്, നെഹറു തൊപ്പിയുംധരിച്ചെത്തിയ കൊച്ചു കുട്ടികൾ ഘോഷയാത്രയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ സനില എൻ . കെഅധ്യക്ഷം വഹിച്ചു. രശ്മി സി.യം, സജിന, സൽമ കെ.കെ,ലിഷ ഒ, അനഘ, സൗമ്യ പി , നിഷ കെ , എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും, മധുരപലഹാര വിതരണവും നടന്നു.