അംബേദ്കറെ ഇകഴ്ത്തി രാജ്യ വിരുദ്ധനാക്കുന്ന സംഘ്പരിവാര തന്ത്രം ജനം തിരിച്ചറിയുക; എസ് ഡി പി ഐ
ആയഞ്ചേരി: രാജ്യം എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ പാർലമെന്റിൽ പോലും ആർ.എസ്.എസ് ഭരണഘടനാ ശിൽപി അംബേദ്കറെ ഇകഴ്ത്തി രാജ്യ വിരുദ്ധനാക്കുകയാണെന്ന്; എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം. ബി.നൗഷാദ് കുനിങ്ങാട് പ്രസ്താവിച്ചു.ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന പ്രമേയത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന അംബേദ്കർ സ്ക്വയർ പരിപാടി ആയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ദലിത് ആക്ടിവിസ്റ്റ് മനോജ് കുന്നത്ത്കര,ആർ.എം റഹീം മാസ്റ്റർ, സരിത ജി. റഫീക്ക് മാസ്റ്റർ.,മുനീറ കടമേരി, സമീറ മുഹമ്മദ്, മുത്തു തങ്ങൾഎന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മണ്ഡലം സെക്രട്ടറി അബുലയിസ് കാക്കുനി സ്വാഗതം പറഞ്ഞ യോഗത്തിന് ഹമീദ് കല്ലുംമ്പും നന്ദി രേഖപ്പെടുത്തി.