Blog

അഭിമാനകരം അതിലേറെ സന്തോഷകരം;ഒരു നേരത്തെ ഭക്ഷണം നൽകാനെത്തിയവർ ഒരു വർഷത്തെ ഭക്ഷണം നൽകി

നാദാപുരം: പേരോട് MIM High School 2000 SSLC Batch പൂർവ വിദ്യാർത്ഥികളുടെ സംഗമായ ‘MIMOSA 2000’ മാതൃകയായി. എടച്ചേരിയിലെ തണൽ വീട് സന്ദർശിച്ച് അശരണർക്ക് ഒരു വർഷത്തെ ഭക്ഷണത്തിനായുള്ള ഫണ്ട് കൈമാറി.ഒരു നേരത്തെ ഭക്ഷണം നൽകാനാണ് ചെറന്നലോട്ട് നൗഷാദിന്റെ നേതൃത്വത്തിൽ ഈ സംഗം എത്തിയത്.എന്നാൽ തണൽ വീട് സന്ദർശിച്ച് വിശേഷങ്ങൾ പങ്കുവെച്ചപ്പോഴാണ് ഒരു നേരം ഒരു വർഷമായി മാറിയത്. തണൽ കുടുംബത്തെ ചേർത്തു പിടിക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് തണലിൻ്റെ പ്രാർത്ഥനയും, കരുതലും എന്നന്നേക്കും ഉണ്ടാകും എന്ന തണൽ അധികൃതർ വ്യക്തമാക്കി. കൂടാതെ എം ഐ എം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നാടിന്റെ ക്ഷേമപ്രവർത്തനത്തിന് കൂടി ഭാഗവാക്കായി.

Related Articles

Back to top button