Blog

ആദരവ് നൽകി പുറമേരി; സംതൃപ്ത സേവനങ്ങൾക്ക് നന്ദി

പുറമേരി: ഗ്രാമ പഞ്ചായത്ത്‌ പുറമേരി കമ്മ്യൂണിറ്റി ഹാളിൽ അധ്യാപക സംഗമവും വിരമിക്കുന്ന അദ്ധ്യാപകർക്ക് ആദരവും നൽകി. പ്രസ്തുത പരിപാടി ശ്രീ ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. അധ്യാപകസംഗമ ത്തിന്റെ ഭാഗമായി enrich your vocabulary എന്ന വിഷയത്തിൽ ശ്രീ കെ കെ മോഹനൻ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു. വിരമിക്കുന്ന അധ്യാപകരായ ശ്രീ കുഞ്ഞമ്മദ് മാസ്റ്റർ, ഷീജ ടീച്ചർ, മുഹമ്മദ്‌ അലി മാസ്റ്റർ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി. എം വിജയൻ മാസ്റ്റർ, എം എം ഗീത, മനോജ്‌ മാസ്റ്റർ, ഷാഗിനി ടീച്ചർ, കുഞ്ഞമ്മദ് മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ സംസാരിച്ചു.പുതിയ അദ്ധ്യയനവർഷത്തേയ്ക്ക് ആവശ്യമായ പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കുകയും അതിന്റെ ചെയർപേഴ്സൺ ആയി മഞ്ജു ടീച്ചറെ ചുമതലപ്പെടുത്തുകയും ചെയ്തു.

റിപ്പോർട്ട് ഷമീം എടച്ചേരി

Related Articles

Back to top button