Blog

ആയഞ്ചേരി കെ എസ്സ് എഫ് ഇ യിൽ ഇടപാടുകാരുടെ സംഗമം

ആയഞ്ചേരി: കേരള സ്റ്റെയിറ്റ് ഫിനാഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ 55-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ് ആയഞ്ചേരി കെ എസ്സ് എഫിയിൽ ഇടപാടുകാരുടെ സംഗമം നടന്നു. 1969 ൽ തൃശ്ശൂരിൽ 10 ശാഖകളും 45ജീവനക്കാരെയും വെച്ച് തുടങ്ങിയ സ്ഥാപനം പടർന്ന് പന്തലിച്ച് 638 ശാഖകളും8400 ജീവനക്കാരും 50 ലക്ഷം ഇടപാടുകാരുമുള്ള ബ്രഹത്തായ ധനകാര്യ സ്ഥപനമായ് വളർന്നതിൻ്റെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് നടത്തുന്നത്.ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ സംഗമം ഉൽഘാടനം ചെയ്തു. ആയഞ്ചേരി ശാഖ മാനേജർ ഗോപീ ദാസ് എൻ വി അധ്യക്ഷം വഹിച്ചു. റീജിനൽ സീനിയർ മാനേജർ രാജേന്ദ്രൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, രാജീവൻ പി.യം, ബാബു ,അബ്ദുൾ സലീം, സ്റ്റെല്ല ജയിംസ് എന്നിവർ സംസാരിച്ചു. നറുക്കെടുപ്പ് വിജയികളായ ഇടപാടുകാർക്ക് സമ്മാനദാനവും, ഇടപാടുകാരുടേയും, ജീവനക്കാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Related Articles

Back to top button