Blog

ഇടിത്തീയായി മിന്നൽ;ഇലക്ട്രിക് സാധനങ്ങൾ പൂർണമായും കത്തി നശിച്ചു

അമ്പലക്കുളങ്ങര: ഇന്നലെ വൈകിട്ട് ആറുമണിയോടെ അമ്പലക്കുളങ്ങര കക്കട്ടിൽ ഭാഗത്ത് ശക്തമായ ഇടിമിന്നലുകൾ. കുന്നുമ്മൽ പഞ്ചായത്ത് വാർഡ് എട്ടിലെ ചെട്ട്യിയാങ്കണ്ടിയിൽ സുമേഷിന്റെ വീട്ടിലെ ഇലക്ട്രിക് സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. കൂടാതെ ഭിത്തിക്കും കേടുപാടുണ്ട്. ഭിത്തിയിലെ സിമന്റ് പാളികകൾ അടർന്നു തറയിൽ വീണിരിക്കുകയാണ്. മിന്നലിന്റെ ആഘാതം കാരണം ചുമരിനുള്ളിലെ ഇലക്ട്രിക് പൈപ്പുകളും പൊട്ടിയിട്ടുണ്ട്. ഇതുകാരണം സ്വിച്ച് ബോർഡുകളും അടർന്നുവീണു. വീടിന് പുറത്തെ സൺസൈഡ് കൾക്കും കേടുപാടുകൾ സംഭവിച്ചു.

Related Articles

Back to top button