Blog

ഇന്റർ കോളേജ് ഫെസ്റ്റ്;ഫസ്റ്റ് റണ്ണർ അപ്പായി ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ്

ഒഞ്ചിയം: നന്തി ദാറുസ്സലാം അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സി ഡി ഐ സി സംഘടിപ്പിച്ച Inter collegiate fest Tanafus 2024പ്രീ ഫിനാലയിൽ 14 സ്ഥാപനങ്ങളിൽ നിന്നും 27 മത്സര ഇനങ്ങളിൽ 200 ൽ അധികം വിദ്യാർത്ഥികൾ തമ്മിൽ നടന്ന വാശിയേറിയ കലാ മത്സരത്തിൽ ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യൻ സീനിയർ വിഭാഗം ഓവറോൾ ചാമ്പ്യൻഎന്നീ സ്ഥാനങ്ങളും സ്ഥാപനത്തിന് സ്വന്തമാക്കാൻ സാധിച്ചു.വളരെ അഭിമാനകരമായ മറ്റൊരു നേട്ടം Hifz മത്സരങ്ങളിൽ സീനിയർ 30 juz വിഭാഗത്തിലും 15 juz വിഭാഗത്തിലും ഒന്നാം സ്ഥാനവുംജൂനിയർ 10 juz വിഭാഗത്തിലും 4 juz വിഭാഗത്തിലും രണ്ടാം സ്ഥാനവും കരസ്ഥമാക്കാനും സാധിച്ചു. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഉന്നത വിജയം നേടി അഭിമാന താരം സഫ്വാൻ മുഹമ്മദ് PTK കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button