Blog

ഉപരിപഠന സാധ്യത; മലബാറിൽ സീറ്റിനായി മുറവിളി എസ്കെഎസ്എസ്എഫ് നൈറ്റ് മാർച്ച് നാളെ മലപ്പുറത്ത്.

മലപ്പുറം:മലബാറിൽ ഉപരിപഠന അവസരത്തിന് വേണ്ടി വീണ്ടും മുറവിളി ആരംഭിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിൽ 85 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകൾ, 88 എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകൾ. രണ്ടിലും കുടി 839 ബാച്ചുകൾ.ഒരു ബാച്ചിൽ 50 വിദ്യാർഥികളാണ് ഉണ്ടാവേണ്ടത്. അതനുസരിച്ച് 41950 പ്ലസ് വൺ സീറ്റുകൾ ഉണ്ട്. ഈ വർഷം പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണം 79730. (CBSE, ICSE പരീക്ഷാ ഫലം വരുമ്പോൾ ഇതിനിയും വർധിക്കും). കണക്കു കൂട്ടിയാൽ കിട്ടുന്ന ഉത്തരം 37780 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടെന്നാണ്.മലപ്പുറം ജില്ലയിൽ വി എച്ച് എസ് ഇ സീറ്റുകൾ 2790, ഐ.ടി.ഐ 1124, പോളിടെക്നിക് 1360, പ്ലസ് വൺ ഒഴികെ പൊതുമേഖലയിൽ 5274 സീറ്റ്. നോക്കുമ്പോൾ 32506 സീറ്റുകളുടെ കുറവ്.ഇതിന് പരിഹാരമായി ഏതാനും വർഷങ്ങളായി സർക്കാർ 20 ഉം 30 ഉം ശതമാനം സീറ്റ് വർധിപ്പിക്കും, താൽക്കാലിക ബാച്ചുകളും. ലബ്ബാ കമ്മീഷൻ നിർദ്ദേശവും ഹൈക്കോടതി നിരീക്ഷണവുമെല്ലാം ഈ ക്ലാസ്സ് കുത്തിനിറക്കുന്ന അശാസ്ത്രിയ നടപടിക്ക് എതിരാണ്. പക്ഷെ വർഷങ്ങളായി സർക്കാർ ഇത് തന്നെ തുടരുകയാണ്. കഴിഞ്ഞ 15 വർഷമായി ശരാശരി കാൽ ലക്ഷം കുട്ടികൾ ജില്ലയിൽ ഉപരിപഠന സൗകര്യമില്ലാതെ പൊറുതിമുട്ടുമ്പോൾ ഇതുവരെയും ശാശ്വത പരിഹാരമായില്ല. ഫീസ് കൊടുത്തു അൺ എയ്ഡഡ് സ്കുളുകളിൽ പഠിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എസ് കെ എസ് എസ് എഫ് നാളെ രാത്രി മലപ്പുറത്ത് നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്. രാത്രി 7 30 മുതലാണ് നൈറ്റ് മാര്‍ച്ച് ആരംഭിക്കുക. മുഴുവൻ എസ്കെഎസ്എസ്എഫ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button