Blog

ഉർദു അക്കാഡമിക് കോംപ്ലക്സ്‌ മീറ്റ് സംഘടിപ്പിച്ചു.

വടകര: വടകര വിദ്യാഭ്യാസ ജില്ലാ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് വടകരയിലെ ശാന്തി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിലയിരുത്തൽ എന്ന സെഷനുമായി ബന്ധപ്പെട്ട് സംസ്ഥാന കരിക്കുലം കമ്മറ്റി അംഗവും ചോദ്യ നിർമ്മാണ സമിതി അധ്യക്ഷനുമായ നാസർ മാസ്റ്റർ കുയ്യിൽ ക്ലാസ് നിയന്ത്രിച്ചു. ആസൂത്രണമെന്ന സെഷൻ അബ്ദു റഹൂഫ് മാസ്റ്റർ കൈകാര്യം ചെയ്തു. തുടർന്ന് അർദ്ധ വാർഷിക പരീക്ഷാ അവലോകനം, യാത്രയയപ്പ് സമ്മേളനം എന്നിവ നടന്നു.വടകര വിദ്യാഭ്യാസ ജില്ലാ അക്കാഡമിക്ക് കോർഡിനേറ്റർ റഫീഖ് മാസ്റ്റർ മത്തത്ത് സ്വാഗതം നേർന്ന യോഗത്തിന്,ജില്ലാ അക്കാദമിക കമ്മറ്റി മെമ്പർ അബുലയിസ് മാസ്റ്റർ കാക്കുനി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്സ് കെ.പി സുരേഷ് മാസ്റ്റർ കോംപ്ലക്സ് മീറ്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ജില്ലാ റിസോഴ്സ് അംഗം നിഷ എൻ.നന്ദി പ്രകാശിപ്പിച്ചു.ഷെഹ്സാദ് മാസ്റ്റർ വേളം,ഫസൽ-നാദാപുരം, യൂസഫ് എം.എം – കുന്നുമ്മൽ, മുസ്തഫാ അമീൻ – കൊയിലാണ്ടി, സുമയ്യ-മേലടി, റഷീദ് എം.- തോടന്നൂർ, നൗഫൽ സി.വി – ചോമ്പാൽ, ദിൽന – വടകര എന്നിവർ വിവിധ അക്കാഡമിക് സബ് ജില്ലകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

Related Articles

Back to top button