എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ ചരിത്രത്തിൽ ഇടം നേടി
പേരോട്:2024 ഒക്ടോബർ 9 ഉം 10 ഉം ഇനി MIM ൻ്റ ചരിത്രത്തിലെന്നും ജ്വലിച്ചു നിൽക്കും.നാദാപുരം ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, IT ,പ്രവൃത്തി പരിചയമേളകളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളുമായാണ് Ml M ൻ്റ ചുണക്കുട്ടികൾ വാണിമേൽ ക്രസൻ്റ് HSSൽ നിന്നും തിരിച്ചു വന്നത്. വമ്പൻമാരെയൊക്കെ ബഹുദൂരം പിന്നിലാക്കി മാത്സ്, l T മേളകളിൽ സർവാധിപത്യത്തോടെ കിരീടം ചൂടി.ശാസ്ത്രമേളയിൽ കേവലം ഒരൊറ്റ പോയൻ്റിന് കിരീടം നഷ്ടപ്പെട്ടെങ്കിലും പൊന്നോളം വിലയുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ കടുത്ത മത്സരത്തിൽ കേവലം രണ്ട് പോയൻ്റുകൾക്കാണ് മൂന്നാം സ്ഥാനം നഷ്ടമായത്. Ml M ൻ്റ ഓരോ ഹൃദയവും ആവേശത്തിമിർപ്പിലാടാൻ ഇനിയെന്തു വേണം? ഇത് ആത്മ സമർപ്പണത്തിൻ്റെ കൂടി വിജയമാണ്. മുന്നിൽ നിന്ന് നയിച്ച പ്രിൻപ്പിപ്പാൾ എം.കെ. കുഞ്ഞബ്ദുള്ള മാസ്റ്ററുടെ ,ഏറ്റെടുത്ത ദൗത്യം പൂർണാർത്ഥത്തിൽ നിറവേറ്റിയ ബൈജു സാറിൻ്റെ,സിറാജ് സാറിൻ്റെ ,അഷ്റഫ് സാറിൻ്റെ ,റഫീക്ക് സാറിൻ്റെ ,റഊഫ് സാറിൻ്റെ..എല്ലാറ്റിലുമുപരി ബുദ്ധിയും തന്ത്രവും കയ്യടക്കവും കൊണ്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ MlM ൻ്റ മിടുമിടുക്കരായ ചുണക്കുട്ടികളുടെ,അവർക്കെല്ലാ വിധ പിന്തുണയും നൽകിയ രക്ഷിതാക്കളുടെ.