എടച്ചേരിയിലെ സ്കൂളുകളിൽ കലക്ടേഴ്സ് @ സ്കൂൾ പദ്ധതി ആരംഭിച്ചു
എടച്ചേരി: എടച്ചേരി പഞ്ചായത്തിലെ മുഴുവൻ സ്കുളുകളിലും കലക്ടേഴ്സ് @ സ്കൂൾ പദ്ധതി ആരംഭിച്ചു. വാദ്യാർത്ഥികളിൽ വൃത്തിയുടേയും ശുചിത്യത്തിന്റേയും സംസ്ക്കാരം രൂപപ്പെടുത്തു എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായാണ് പഞ്ചായത്ത്112000 രൂപ ചെലവഴിച്ച് മാലിന്യം തരം തിരിച്ച് സൂക്ഷിച്ച് കൈ മാറാനുള്ള ബിന്നുകൾ സ്കൂളുകൾക്ക് നല്കിയത്.നരിക്കുന്ന് യൂപി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ ഹെഡ് മാസ്റ്റർ സത്യന് ബിൻ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മാലിന്യം തരം തിരിച്ച് സൂക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ സ്കൂളുകളിൽനിന്നും സാധ്യമായാൽ അത് കുട്ടികളിലൂടെ വീടുകളിലേക്കും അതുവഴി സമൂഹത്തിലേക്കും ശുചിത്യ സംസ്കാരം പ്രചരിപ്പിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് പറഞ്ഞു.പഞ്ചായത്തിലെ പതിനൊന്ന് സ്കൂളുകളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീമ വള്ളിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നിഷ പി.വി. പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർമാരായ മോട്ടി ബാബു,ശ്രീജിത് സംസാരിച്ചു.വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ നിഷ സ്വാഗതവും മെൽത്ത് ഇൻസ്പെക്ടർ നിവേദിത നന്ദിയും പറഞ്ഞു.