Blog

എടച്ചേരിയിൽ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി

എടച്ചേരി: കൂട്ടുകാരുമൊത്ത് ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിന്റെ മകൻ മിസ്ഹബ് (13) എന്ന വിദ്യാർഥിക്ക് നേരെയാണ് അക്രമമുണ്ടായത്. ശനിയാഴ്ച വൈകീട്ട് തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ പുനത്തിൽ ശമിൽരാജിന്‍റെ നേതൃത്വത്തിൽ നാലംഗസംഘം കുട്ടിയെ ക്രൂരമായി മർദിച്ച് അവശനാക്കുകയായിരുന്നു.മർദനത്തിൽ മുഖത്തും നെഞ്ചിനും പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകരയിലും ചികിത്സക്ക് വിധേയനാക്കി. ഗ്രൗണ്ടിൽ കളിക്കാൻ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് കുട്ടിയോടൊപ്പമുണ്ടായിരുന്നവർ പറഞ്ഞു. കൂടെ കളിക്കുന്ന കുട്ടികളും പരിസരത്തുള്ള വീട്ടിലെ സ്ത്രീകളും ബഹളം വെച്ചതോടെ അക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ എടച്ചേരി പൊലീസിൽ പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button