Blog
എടച്ചേരി ഗ്രാമപഞ്ചായത്ത്; കേരളോത്സവം സമാപിച്ചു.
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കലാ മത്സരങ്ങൾ എടച്ചേരി കമ്മ്യൂണിറ്റിഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ നിഷ, ഷീമ വള്ളിൽ, മെമ്പർമാരായ ശ്രീജിത്ത് സി.പി, ഷിബിൻ ടി കെ, ശ്രീധരൻ മാമ്പയിൽ, ശ്രീജ പാലപ്പറമ്പത്ത്, സുജാത എം.കെ, രാധ കെ.ടി. കെ,രഹ് ന വള്ളിൽ, സലീന കെ.പി, ശരീഫ കൊളക്കോട്ട് . കലാവിഭാഗം കൺവീനർ ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ സ്വാഗതം ജൂനിയർ സുപ്രണ്ട് മനോജനും നന്ദി ക്ലാർക്ക് ആദർശും പറഞ്ഞു. കലാമത്സരത്തിൽ ഒന്നാം സ്ഥാനം സ. മരുന്നോളി അനീഷ് കലാസാംസ്‌കാരിക വേദി എടച്ചേരി സെന്ററും രണ്ടാം സ്ഥാനം വയലോരം കലാസാംസ്‌കാരിക വേദി എടച്ചേരി സെന്ററും കരസ്ഥമാക്കി.