Blog
എസ്. ഡി. പി ഐ. പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
തിരുവള്ളൂർ : ജൽജീവൻ പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥതക്കെതിരെ തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിലേക്ക് എസ്.ഡി. പി. ഐ തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ജൽജീവൻ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കുക, വെട്ടിപ്പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുക പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് എസ്. ഡി. പി. ഐ. കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരി ഉദ്ഘാടനം ചെയ്തു. എസ്. ഡി. പി. ഐ. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് നാസർ പി. വള്ള്യാട് അദ്ധ്യക്ഷത വഹിച്ചു. എ.പി. നാസർ തങ്ങൾ, ബഷീർ, നൗഷാദ് കെ.എം. എന്നിവർ സംസാരിച്ചു.