Blog

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പ്രചരണ ജാഥ 23 ന് ആയഞ്ചേരിയിൽ

ആയഞ്ചേരി: തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ, തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, വേതനം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായ് വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന ശനിയാഴ്ച വൈകു: 5 മണിക്ക് ആയഞ്ചേരി ടൗണിൽ എത്തിച്ചേരും. ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് ഇല്ലത്ത് ചേർന്ന തൊഴിലാളികളുടെ യോഗം തീരുമാനിച്ചു രജിന വിരമ്പിൽ അധ്യക്ഷം വഹിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, രാജൻ നീലിയത്ത് സുജന, ശ്രീധരൻ, സുധ കുന്നത്ത്, സി കുഞ്ഞിരാമൻ, ശാന്ത മുല്ലോടി, രസിത, മോളി, ലിസിത എന്നിവർ സംസാരിച്ചു.

Related Articles

Back to top button