Blog

എൻ.എസ്.എസ്. ക്യാമ്പ്;ഒഞ്ചിയത്ത് ചലനങ്ങൾ സൃഷ്ടിച്ചു

ഒഞ്ചിയം: നാദാപുരം എം.ഇ.ടി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് ഒഞ്ചിയത്ത് പുതു വിപ്ലവം സൃഷ്ടിച്ചു. ഡിസംബർ 22ാം തീയതി ആയിരുന്നു ക്യാമ്പ് ആരംഭിച്ചത്. ഒഞ്ചിയം ഗവ: യുപി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടന്നത്. പ്രോഗ്രാം ഓഫീസർ ആദർശ് കെ, മുഹ്സിന കുറ്റിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് സപ്തദിന ക്യാമ്പ്. ഓരോ ദിവസവും രാജ്യ നിർമ്മാണ പ്രവർത്തിയിൽ ഏതൊക്കെ രീതിയിലുള്ള മുന്നേറ്റം സാധ്യമാക്കാം എന്ന ഗവേഷണത്തിലാണ് വിദ്യാർത്ഥികൾ. കാടു മൂടി കിടന്നിരുന്ന കനാൽ റോഡ് വെട്ടി വൃത്തിയാക്കി. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള എൻഎസ്എസ് മാരുടെ സേവനം ഒഞ്ചിയത്തെ നാട്ടുകാർക്ക് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. ഒഞ്ചിയം ഗവ: യുപി സ്കൂൾ നിലനിൽക്കുന്ന 6ാം വാർഡിൽ കനാൽ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിരവധി നടപ്പാതകൾ കാലഹരണപ്പെട്ടു പോയിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ പഴയകാല നാട്ടു പാതകൾ നാടിന്റെ നന്മകളാണ് വിളിച്ചോതുന്നത്. എൻഎസ്എസ് പ്രവർത്തകർ, മറ്റു സന്നദ്ധ കർമ്മ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ആവശ്യമായ നടപ്പാതകൾ കാട് വെട്ടിതെളിച്ച് പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ആറാം വാർഡിലെ മുംതാസ് മൻസിൽ വീടിന് സമീപത്ത് നിന്നും വയൽ ഭാഗത്തേക്ക് പ്രവേശിക്കുന്ന കുറുക്കുവഴി ഇപ്പോൾ കാട് മൂടപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി നടപ്പാതകളും ചെറുപാതകളുമുണ്ട് ഇവിടെ. അടുത്ത എൻഎസ്എസ് ക്യാമ്പിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

Related Articles

Back to top button