Blog

ഒടുവിൽ കബീർ കുടുങ്ങി;പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

നാദാപുരം: മോഷണ കേസിൽ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ 17 വർഷത്തിലധികമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. ചെക്യാട് സ്വദേശി പാറച്ചാലിൽ കബീറിനെയാണ് ( 43) വളയം പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.2002ൽ ചെക്യാട് പുളിയാവിൽ വച്ച് വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ രണ്ടര വർഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ കബീർ ഒളിവിൽ പോകുകയായിരുന്നു. ബുധൻ രാത്രി നിട്ടൂരിലെ അമ്മ വീട്ടിൽ കബീർ എത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം കബീറിനെ വളയുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് 9 പോലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചു പറി, ലഹരി മരുന്ന് കടത്ത്, തുടങ്ങി 19 ഓളം കേസുകളിൽ കബീർ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button