Blog
ഓട്ടോറിക്ഷ തൊഴിലാളികൾക്ക്; ഐ.ഡി കാർഡ് വിതരണം നടത്തി
ഓർക്കാട്ടേരി: ഏറാമല ഗ്രാമപഞ്ചായത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഐ.ഡി. കാർഡ് വിതരണം നടത്തി. ഇന്ന് രാവിലെ 10 മണിക്ക് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.മിനിക പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ നിരവധി ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു കൊണ്ട് ആവേശത്തോടെ ഐഡി കാർഡ് കൈപ്പറ്റി.