Blog

ഓർക്കാട്ടേരിയിൽ അറബിക് കോളേജ് വേണമെന്ന ആവശ്യം ഉയരുന്നു

ഓർക്കാട്ടേരി: പാരമ്പര്യ ദർസ് പഠന സംവിധാനം ശുഷ്കിച്ചു വരുന്ന പുതിയ കാലത്ത് ബദൽ മാർഗത്തിനായുള്ള ചർച്ചകൾ സമൂഹത്തിൽ സജീവമാകുന്നു. ഓർക്കാട്ടേരിയിലും പരിസരപ്രദേശങ്ങളിലും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന ദർസ് പഠന സംവിധാനം ഇന്ന് നാൾക്കുനാൾ ഇല്ലാതെയാവുകയാണ്. ഒരു മുദരിസിന്റെ കീഴിൽ വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അറിവ് തേടുന്ന പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിന്റെ മകുട ഉദാഹരണം കൂടിയാണ് ദർസ് സംവിധാനം. പക്ഷേ അറബിക് കോളേജുകൾ പല പ്രദേശങ്ങളിലും സജീവമായതോടുകൂടി നാട്ടിൽ പുറങ്ങളിലെ നന്മയായി നിലനിന്നിരുന്ന ദർസ് സംവിധാനത്തിനും മങ്ങലേറ്റു. ഇനിയും നാളുകൾ കഴിഞ്ഞാൽ പൂർണ്ണമായും ഇല്ലാതെയാവുന്ന ഒരു അവസ്ഥയിലേക്ക് നാട്ടിൻ പുറങ്ങളിലെ പള്ളിദർസുകൾ എത്തിപ്പെടും എന്ന ചിന്ത വിശ്വാസികൾക്കിടയിലുണ്ട്. ഇക്കാര്യത്തിൽ മേഖലയിലെ മഹല്ല് കമ്മിറ്റികൾ ഉണർന്നു പ്രവർത്തിക്കണമെന്നും ആവശ്യമുയരുന്നു. ആർ.എ.സി അറബിക് കോളേജ് മാതൃകയിൽ ഓർക്കാട്ടേരിയിലും അറബിക് കോളേജ് വരണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ ഓർക്കാട്ടേരി മഹല്ല് കമ്മിറ്റിയുടെ അനുഭാവപൂർണമായുള്ള തീരുമാനവും മേഖലയിലെ വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നു. ഓർക്കാട്ടേരിയുമായി ദൈനംദിനം ബന്ധപ്പെടുന്ന മേഖലയിലെ വിവിധ പ്രദേശത്തുകാർക്ക് ഇതൊരു സഹായഹസ്തവുമായിരിക്കും.

Related Articles

Back to top button