Blog
കടമേരി എൽ പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ; വായന മുറിയിലേക്ക് പത്രങ്ങൾ നൽകി
കടമേരി: കടമേരി എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പിൻഗാമികൾക്ക് വായനാ സൗകര്യമൊരുക്കി. വായനാമുറിയിലേക്ക് 5 മാതൃഭൂമി പത്രങ്ങളാണ് പൂർവ്വ വിദ്യാർത്ഥികളായ ശ്രീജിഷ പി , ശ്രീജേഷ് പി , ശ്രീഹരി താനക്കണ്ടി എന്നിവർ സ്പോൺസർ ചെയ്തത്.സകൂളിൽ ചേർന്ന പത്ര സമർപ്പണ ചടങ്ങ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുധീഷ് കുമാർ അധ്യക്ഷം വഹിച്ചു. പുതിയോട്ടിൽ രമണി സ്കൂൾ ലീഡർ ഉജ്ജ്വൽനാഥിന് പത്രം ഏൽപ്പിച്ചു. പ്രധാന അധ്യാപിക ആശ കെ,സകൂൾ മാനേജർ ഏ.പി.ശ്രീധരൻ മാസ്റ്റർ, ഇസ്ഹാഖ് വി.കെ, രാജിഷ കെ , ശ്രീനാഥ് എം എന്നിവർ പ്രസംഗിച്ചു.