Blog

കളിയാമ്പള്ളി പാലം പുതുക്കി പണിയുന്നതിന് 32.86 കോടി അനുവദിച്ചു

മാഹി കനാലിന് കുറുകെ എടച്ചേരിയിലെ കളയാംവള്ളി പാലം പുനർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഇൻ ലാൻ്റ് നാവിഗേഷൻ വകുപ്പ് 32.86 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു. നേരത്തെ കിഫ്ബി ഫണ്ട് 42 കോടി രൂപ ചെലവിൽ നാദാപുരം മുതൽ വടകര വരെ 12 മീറ്റർ വീതിൽ ആധുനിക രീതിയിൽ റോഡ് നവീകരിച്ചിരുന്നു.പഴകിയ പാലം പുതുക്കി പണിയുക എന്നത് ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇ. കെ. വിജയൻ എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത് . പ്രവർത്തി അന്തിമഘട്ടത്തിലായ മാഹി കനാലിലൂടെ ബോട്ട് കടന്നുപോകണമെങ്കിൽ പാലം പുതിക്കി പണിയേണ്ടതുണ്ട്. അപ്രോച്ച് റോഡും, അണ്ടർ പാസും ഉൾപ്പെടെ 53 മീറ്റർ നീളവും, 11.5 മീറ്റർ വീതിയിലും ആണ് പാലം പണിയുക. ജലഗതാഗതത്തിന് ഉതകുന്ന തരത്തിൽ ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയരത്തിൽ ആണ് പാലത്തിൻ്റെ ഡിസൈൻ.ഇതിന് ആവശ്യമായ ഭൂമി ഇൻലാൻ്റ് നാവിഗേഷൻ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.ടെൻ്റർ നടപടി അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കി പ്രവൃത്തി ആരംഭി ക്കുമെന്നും എം.എൽ.എ അറിയിച്ചു.

Related Articles

Back to top button