കാലത്തിന്റെ മാറ്റം;പെൺകുട്ടികൾക്ക് അഭികാമ്യം സ്വന്തം വീട് തന്നെ
നാദാപുരം: വടകര മേഖലയിൽ വർദ്ധിച്ചുവരുന്ന ഭർതൃ വീട്ടുകാരുടെ പീഡനത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ പെൺകുട്ടികൾക്ക് വിവാഹ ജീവിതത്തിൽ സ്വന്തം വീട് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. വടകര താലൂക്കിന് പുറത്തുള്ള മാഹി തലശ്ശേരി കണ്ണൂർ ഭാഗങ്ങളിൽ ഈയൊരു സംവിധാനമാണ് നിലനിന്നു വരുന്നത്. ഇവിടെ ഭർതൃ പീഡനം എന്നത് കേട്ടുകേൾവി പോലുമില്ല. വിവാഹ ജീവിതത്തിൽ ഏത് വേണമെന്ന് പെൺകുട്ടിക്ക് തെരഞ്ഞെടുക്കുന്നതിനുള്ള ഒരു സാഹചര്യം ഉണ്ടാകണം. സ്വന്തം വീട്ടിൽ തന്നെ മതിയോ അല്ലെങ്കിൽ ഭർതൃ വീട്ടിൽ പോകണമോ എന്നുള്ളത്. അല്ലാതെ നാട്ടിലെ രീതി ഇതാണെന്ന് കരുതി എവിടെയെങ്കിലും പെൺകുട്ടിയെ പറഞ്ഞുവിടുന്നത് അവരെ കുരുതി കൊടുക്കുന്നതിന് തുല്യമാണ്. പെൺകുട്ടികൾക്ക് സുരക്ഷിതം വിവാഹജീവിതത്തിൽ സ്വന്തം വീട് തന്നെയാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മരുമക്കത്തായ സംവിധാനവും മാതൃകാപരമാണ്. വനിതാ ലീഗ് നേതാവും, നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറുമായ വി.എ.സി മസ്ബൂബ ഇബ്രാഹിം പറഞ്ഞു.